19 April 2024 Friday

മൂക്കുതല വടക്കുമുറി വായനശാല വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്രദിന മത്സരം സംഘടിപ്പിച്ചു

ckmnews

മൂക്കുതല വടക്കുമുറി വായനശാല  വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്രദിന മത്സരം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി ഗ്രാമീണ വായനശാല സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ക്കായി മത്സര പരിപാടികൾ സംഘടിപ്പിച്ചു.യു. പി., ഹെെസ്ക്കൂൾ, ഹയർസെക്കന്ററി എന്നീ മൂന്നു കാറ്റഗറികളായാണ് മത്സരങ്ങൾ നടന്നത്. 

സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് ചിത്ര രചനാ മത്സരവും, 

ദൺഡി യാത്രയുടെ വാർഷികാഘോഷത്തിന്റെ പോസ്റ്റർ ഡിസെെനിംഗ് മത്സരവും മികച്ച പങ്കാളിത്തത്തോടെ നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു. 

മൂന്നു കാറ്റഗറികളിലിയി 300ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് ലെെബ്രറി കൗൺസിൽ പൊന്നാനി താലൂക്ക് പ്രസിഡന്റ് ശ്രീ. രാമകൃഷ്ണൻ മാസ്റ്റർ ഓൺലൈൻ പ്രഭാഷണം നടത്തി.