Ponnani
പൊന്നാനി കർമ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു:3 പേർക്ക് പരിക്ക്.

പൊന്നാനി കർമ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു:3 പേർക്ക് പരിക്ക്.
പൊന്നാനി:കർമ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.3 പേർക്ക് പരിക്കേറ്റു.പൊന്നാനി കോട്ടത്തറ സ്വദേശി സജയൻ (39)ആണ് മരിച്ചത്.പൊന്നാനി കർമ റോഡിൽ മിനി സ്റ്റേഡിയത്തിന് സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരിക്കേറ്റ തിരൂർ പുറത്തൂർ സ്വദേശികളായ പ്രവീൺ (22), ശരത്ത് (19), ചന്തപ്പടി സ്വദേശി ജാഫർ (38) എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ സജയനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു