23 April 2024 Tuesday

എടപ്പാളിൽ ലഹരിക്കെതിരെ മഹല്ല് കമ്മറ്റിയുടെ ബോധവൽക്കരണ ക്യാമ്പ്

ckmnews

എടപ്പാളിൽ ലഹരിക്കെതിരെ മഹല്ല് കമ്മറ്റിയുടെ ബോധവൽക്കരണ ക്യാമ്പ്


എടപ്പാൾ :ലഹരിക്കെതിരെ മഹല്ല് കമ്മറ്റിയുടെ ബോധവൽക്കരണ ക്യാമ്പ്.എടപ്പാൾ അങ്ങാടി മഹല്ല് കമ്മറ്റിയുടെ  നേതൃത്വത്തിലാണ് മഹല്ല് പരിധിയിലെ ക്ലബുകളെയും സാസ്കാരിക സംഘടനകളെയും  പങ്കെടുപ്പിച്ച് ലഹരിക്കെതിരെ ധർമ്മബോധനം എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പ് നടത്തിയത്.തലമുണ്ട മിൻഹാജ്  മദ്റസഹാളിൽ നടന്ന  ക്യാമ്പ്  പൊന്നാനി എസ്.ഐ എൻ . ആർ സുജിത്ത്  ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി അദ്ധ്യക്ഷനായി.മുൻ എക്സൈസ് ഓഫീസർ ജാഫർ .കെ,ട്രൈനർ യാസിർ വാഫി എന്നിവർ വിഷയാവതരണം നടത്തി. മഹല്ല് സെക്രട്ടറി കെ.വി ഹംസ,ആദർശ്,അബ്ദുൽ ജലീൽ മാസ്റ്റർ,ഹനീഫ ഗുരുക്കൾ,യൂസുഫ്,അശ്റഫ് കാളമ്പ്ര . വി.കെ.എ മജീദ് പി.വി ദസ്തക്കീർ,അജ്മൽ കാളമ്പ്ര എന്നിവർ പങ്കെടുത്തു. മഹല്ല് പരിധിയിലെ വിവിധങ്ങളായ ക്ലബ് അംഗങ്ങൾ,വിദ്യാർത്ഥികൾ,യുവാക്കൾ,രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി 

തുടർന്നും

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും കൂടെയുണ്ടാകുമെന്ന പ്രതിജ്ഞയോടെയാണ് ക്യാമ്പ് പിരിഞ്ഞത്