25 April 2024 Thursday

ഓണ സമ്മാനം ആരോഗ്യ പ്രവർത്തകൻ കുടുംബാരോഗ്യത്തിന് നൽകി

ckmnews

ഓണ സമ്മാനം ആരോഗ്യ പ്രവർത്തകൻ കുടുംബാരോഗ്യത്തിന് നൽകി


എടപ്പാൾ:ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയിൽ ഒന്നാം സ്ഥാനമായി ലഭിച്ച വാഷിംഗ് മിഷ്യൻ തൻ്റെ സ്ഥാപനത്തിന് നൽകി ആരോഗ്യ പ്രവർത്തകൻ മാത്യകയായി.കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിലാണ് മാതൃകാ പ്രവർത്തനം നടത്തിയത്.ഓണാഘോഷത്തിൻ്റെ ഭാഗമായി എടപ്പാളിലെ ഒരു ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച സമ്മാന പദ്ധതിയിൽ ഒന്നാം  സമ്മാനമായി ലഭിച്ച വാഷിംഗ് മിഷ്യനാണ് കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപ് സർവേഷൻ വാർഡിലെ ഉപയോഗത്തിനായി നൽകിയത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം  കെ തിരുത്തി അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ജി.ജിൻസി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്ത് വിജയശങ്കർ,ഡോക്ടർ കെ.പി.മൊയ്തീൻ,എൻകെ അബ്ദുൾ ഗഫൂർ, കെ.കെ.ആനന്ദൻ, എം.ജയശ്രീ, പ്രകാശൻ കാലടി,സി.ആർ.ശിവപ്രസാദ്, ടി.പി. ബീന, ബഷീർ തുറയാറ്റിൽ, കെ. ജി ബാബു, സുരേഷ് പനക്കൽ, എം.രജിത, ടി. ആൻഡ്രൂസ്,കെ.സി.മണിലാൽ, എ.പി.രമണി എന്നിവർ പ്രസംഗിച്ചു.ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ,എഫ് എച്ച് സി സംരക്ഷണ സമിതി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.