23 April 2024 Tuesday

പി.നന്ദിതക്ക് തവനൂർ ഗ്രാമപഞ്ചായത്തിന്റെ അനുമോദനം

ckmnews

പി.നന്ദിതക്ക് തവനൂർ ഗ്രാമപഞ്ചായത്തിന്റെ അനുമോദനം


എടപ്പാള്‍ : നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിതയെ തവനൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു.പാപ്പിനിക്കാവ് മൈതാനിയിൽ  നടന്ന ചടങ്ങ്  മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഡോ.കെ .ടി.ജലീൽ അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് സി.പി.നസീറ, വൈ. പ്രസിഡണ്ട് ടി.വി.ശിവദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, സെക്രട്ടറി ടി.അബ്ദുൾ സലീം, പി.എസ് ധനക്ഷ്മി, എ.പി.വിമൽ, കെ.ലിഷ, ആർ.രാജേഷ്, പി.സുരേന്ദ്രൻ, കെ.പി.വേണു, ടി.പി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. നന്ദിതക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവർ നൽകിയ ഉപഹാരവും പ്രശംസാ പത്രവും  എം.എൽ.എ ഡോ.കെ .ടി.ജലീൽ നന്ദിതക്ക്  നൽകി.