24 April 2024 Wednesday

മലപ്പുറം ജില്ലയില്‍ നാളെ (16-08-2020) സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

ckmnews


മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നാളെ (ഞായാറാഴ്ച) മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല.വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.