20 April 2024 Saturday

ആമയം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ആമയം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു


ചെറുവല്ലൂർ: ആമയം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.ഇന്നത്തെ സാഹചര്യത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മദ്യം മയക്കുമരുന്ന് തുടങ്ങി ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്യാമ്പ് വിലയിരുത്തുകയും രക്ഷിതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ജാഗരൂകരാകേണ്ടതിൻറെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.പെരുമ്പടപ്പ് വന്നേരി എസ്‌.ഐ പോൾസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് റിട്ടയേഡ് എസ്.ഐ എം.പി മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.സി മുഹമ്മദ് ജലാൽ ഫൈസി, എൻ.എം മുഹമ്മദലി അഷ്റഫി,മൊയ്തീൻ മുസ്‌ലിയാർ,ഹുസൈൻ പാണക്കാട്, ടി ബാപ്പു,എം പി മുഹമ്മദ് ഹാജി,ഒ ഹുസൈൻ സുബൈർ കൊട്ടിലിങ്ങൾ  എന്നിവർ പ്രസംഗിച്ചു.വി ഉബൈദ് മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.എൻ ഷാഹിൻ റിഹാൻ കെ,അദ്നാൻ എം എന്നിവർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. മഹല്ല് പ്രസിഡണ്ട് മജീദ് പാണക്കാട് അധ്യക്ഷത വഹിച്ച സംഗമത്തിൽ ജാബിർ ആമയം സ്വാഗതവും റഹീം ഇല്ലത്തേൽ നന്ദിയും പറഞ്ഞു. ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു.