29 March 2024 Friday

കക്കൂസ് മാലിന്യം പാതയോരത്ത് തള്ളുന്നത് പതിവായതോടെ നാട്ടുകാർ കാവലിരുന്നു ചങ്ങരംകുളം കാളാച്ചാലിൽ കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

ckmnews

കക്കൂസ് മാലിന്യം പാതയോരത്ത് തള്ളുന്നത് പതിവായതോടെ നാട്ടുകാർ കാവലിരുന്നു


ചങ്ങരംകുളം കാളാച്ചാലിൽ  കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി      


ചങ്ങരംകുളം:സംസ്ഥാപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ വണ്ടി നാട്ടുകാർ കാവലിരുന്ന്  പിടികൂടി പോലീസിന് കൈമാറി.കുറ്റിപ്പുറം തൃശ്ശൂർ പാതയോരത്തെ കാളാച്ചാൽ പാടത്താണ് പുലർച്ചെ കക്കൂസ് മാലിന്യം തള്ളിയത്.പാതയോരത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികൾ മാലിന്യം തട്ടാൻ എത്തുന്ന വാഹനം പിടികൂടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കെ.എൽ 54- എച്ച് - 4156 നമ്പർ ടാങ്കർ ലോറിയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയത്.ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു..ഞായറാഴ്ച രാവിലെ നാലരയോടെയാണ് പ്രദേശത്ത് കാവലിരുന്ന പ്രദേശവാസികൾ കക്കൂസ് മാലിന്യം തള്ളുന്നത് കയ്യൊടെ പിടികൂടിയത്.ഏറെ കാലമായി പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനാൽ പൊറുതിമുട്ടിയ നാട്ടുകാർ സംഘടിച്ച് കാവലിരിക്കുകയായിരുന്നു.പല തവണ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു. റോഡിൻ്റെ സമീപത്തുള്ള വയലിലേക്ക് മാലിന്യം തുറന്ന് വിടുന്ന സമയത്താണ് പിടികൂടിയത്.പല ഭാഗങ്ങളിൽ നിന്ന് കൊണ്ട് വരുന്ന മാലിന്യം രാത്രി സമയങ്ങളിലാണ് ഒഴുക്കിവിടുന്നത്.ലോറിയിൽ മാലിന്യം വേഗത്തിൽ ഒഴിക്കി വിടുന്നതിനായി മൂന്ന് വാൾവുകളാണ് സ്ഥാപിച്ചിട്ടുള്ളത്.കഴിഞ്ഞവർഷത്തിൽ ഈ വാഹനം ഔ പ്രദേശത്ത് മാലിന്യം ഒഴുക്കിയതിൻ്റെ പേരിൽ വാർഡുമെമ്പർ പി, കെ.അഷ്റഫ് പി ടി കൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.പ്രതികൾക്കെതിരെ നടപടി ശക്തമാക്കണമെന്നും ഏറെ ആരോഗ്യ പ്രശ്നങ്ങൾ വരുത്തി വെക്കുന്ന ഈ വാഹനത്തിൻ്റെ ലൈസൻസ് റദ്ദുചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം