25 April 2024 Thursday

ഒന്നാംസമ്മാനം ലഭിച്ച ലോട്ടറിടിക്കറ്റിന് അധികതുക നൽകാമെന്ന് മോഹനവാഗ്ദാനം ടിക്കറ്റ് കാണിക്കാൻ എത്തിയ ആളെ കൊള്ളയടിച്ചു കടന്ന എട്ടംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

ckmnews

ഒന്നാംസമ്മാനം ലഭിച്ച ലോട്ടറിടിക്കറ്റിന് അധികതുക നൽകാമെന്ന് മോഹനവാഗ്ദാനം


ടിക്കറ്റ് കാണിക്കാൻ എത്തിയ ആളെ കൊള്ളയടിച്ചു കടന്ന എട്ടംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ


ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ  ലഭിച്ച ലോട്ടറി ടിക്കറ്റ് കൊള്ളയടിച്ചു.കേസിൽ രണ്ടുപേർ അറസ്റ്റിൽ.മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവിൽപ്പെട്ടിവീട്ടിൽ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്.പുൽപ്പറ്റ പൂക്കൊളത്തൂർ കുന്നിക്കൽവീട്ടിൽ പ്രഭാകരൻ (44),മണ്ണാർക്കാട് അലനല്ലൂർ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടിൽ മുജീബ് (46) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 19-ന് നറുക്കെടുത്ത സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ എൻ.ഡി. 798484 നമ്പർ ടിക്കറ്റാണ് എട്ടംഗസംഘം തട്ടിയെടുത്തത്. ഇവരിൽ ഇടനിലക്കാരായ രണ്ടുപേരാണ് പിടിയിലായത്.രാത്രി പത്തരയോടെ മഞ്ചേരി കച്ചേരിപ്പടിയിലാണ് സംഭവം. സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ബാങ്കിൽ ടിക്കറ്റ് നൽകിയിരുന്നില്ല. സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. നികുതിയടയ്ക്കാതെ കൂടുതൽ തുക ലഭിക്കാൻ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾ ബന്ധപ്പെട്ടു. ടിക്കറ്റ് കൈമാറിയാൽ 45 ലക്ഷം രൂപ ഇവർ വാഗ്‌ദാനംചെയ്തു. പണം കൈപ്പറ്റാനായി ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകൻ ആഷിഖ് ടിക്കറ്റുമായെത്തി. ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ആഷിഖിനെ തള്ളിമാറ്റി ടിക്കറ്റുമായി കടന്നുകളഞ്ഞു.കച്ചേരിപ്പടിയിലെ കടയിൽനിന്ന് വിറ്റതാണ് ടിക്കറ്റ്.