29 March 2024 Friday

പാവിട്ടപ്പുറം ഗ്യാലപ്പ് ക്ളബ്ബ് ലഹരി മുക്ത ബോധവത്കരണം സംഘടിപ്പിച്ചു

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ക്ളബ്ബ് ലഹരി മുക്ത ബോധവത്കരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും ലഹരിക്കെതിരെ ബോധ വത്കരണ ക്ലാസും നടത്തി.ചങ്ങരംകുളം എസ്ഐ ഖാലിദ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ,എസ്ഐ സലീം സംസാരിച്ചു.സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ശ്രീലേഷ്  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിബോധവത്കരണ ക്ലാസ്സ്‌ നടത്തി.സമൂഹം, വിദ്യാർത്ഥികൾ, കുടുംബം, സന്നദ്ധപ്രവർത്തകർ അടക്കമുള്ളവർ ലഹരിക്കെതിരെ വഹിക്കേണ്ട ജാഗ്രത  ബോധ്യപ്പെടുത്തി.പരിപാടിയിൽ ഓണാഘോഷ പരിപാടിയിലെ ജേതാക്കൾക്കുള്ള സമ്മാനവും നൽകിയാണ് ഉദ്യഗസ്ഥർ മടങ്ങിയത്