25 April 2024 Thursday

മതം പ്രചരിപ്പിക്കേണ്ടത് മാതൃകാ ജീവിതത്തിലൂടെ:പണ്ഡിത സമ്മേളനം

ckmnews

മതം പ്രചരിപ്പിക്കേണ്ടത് മാതൃകാ ജീവിതത്തിലൂടെ:പണ്ഡിത സമ്മേളനം


ചങ്ങരംകുളം :മാതൃകാപൂർണമായ ജീവിതത്തിലൂടെ മതത്തെ പരിചയപ്പെടുത്താനും ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുവാനും മതാധ്യാപകർ മുന്നിട്ടിറങ്ങണമെന്നു പൊന്നാനി മേഖലാ മതാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു.സുന്നി ജംഇയ്യത്തുൽ മുഅല്ലിമിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി, മാറഞ്ചേരി , വെളിയംകോട് ,പെരുമ്പടപ്പ്, എടപ്പാൾ , നന്നംമുക്ക് റെയിഞ്ചുകളിലെ അഞ്ഞൂറോളം മദ്രസ അധ്യാപകർക്ക് പന്താവൂർ ഇർശാദിൽ സംഘടിപ്പിച്ച ജാഗ്രത സമ്മേളനം ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി മുഖ്യ പ്രഭാഷണം നടത്തി വാരിയത്ത് മുഹമ്മദലി . അബ്ദുസ്സലാം സഖാഫി നിറമരുതൂർ,യഹിയ സഖാഫി,സി വി അബ്ദുൽ ജലീൽ അഹ്സനി , പി പി നൗഫൽ സഅദി, അബൂബക്കർ മുസ്‌ലിയാർ ഇല്ലത്ത്, കെ പി എം ബഷീർ സഖാഫി, അബ്ദു റഹീം സഖാഫി, നിസാർ ലത്തീഫി വെളിയംങ്കോട്, മുഹമ്മദലി സഖാഫി പൊന്നാനി പ്രസംഗിച്ചു. സയ്യിദ് യൂസുഫ് ബുഖാരി സമാപന പ്രാർത്ഥന നടത്തി