28 March 2024 Thursday

മൂക്കുതല, വടക്കുമുറി മൂച്ചിക്കടവ്.ബണ്ട് റോഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി

ckmnews

മൂക്കുതല, വടക്കുമുറി മൂച്ചിക്കടവ്.ബണ്ട് റോഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി


ചങ്ങരംകുളം:മൂക്കുതല, വടക്കുംമുറി,മൂച്ചിക്കടവ്,ബണ്ട് റോഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി.ബണ്ട് റോഡിൽ മദ്യപിക്കാനും ലഹരി വസ്തുക്കൾ  ഉപയോഗിക്കാനുമായി ദൂര സ്ഥലങ്ങളിൽ നിന്ന് വരെ യുവാക്കൾ എത്തുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.രാത്രി ആവുന്നതോടെ മദ്യ,മയുക്കുമരുന്ന് സംഘങ്ങളാണ് പ്രദേശത്ത് തമ്പടിക്കുന്നതെന്നും മറ്റു അനാശാസ്യ പ്രവൃത്തികളും പ്രദേശത്ത് നടക്കുന്നുണ്ടെന്നും ഇത് പ്രദേശവാസികളിൽ വലിയ  ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.വിദ്യാർത്ഥികൾ പലരും ഇത്തരം സംഘങ്ങളുടെ കെണിയിലാണെന്നും ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു.കാടു മൂടിക്കിടക്കുന്ന പ്രദേശത്ത് മരങ്ങളും ചെടികളും വളർന്ന് കിടക്കുന്നത് ഇത്തരക്കാർക്ക് ഗുണകരമാകുന്നതെന്നും പോലീസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു