ബിഎംഎസ് പൊന്നാനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ ദേശിയ തൊഴിലാളി ദിനം ആചരിച്ചു

ബിഎംഎസ് പൊന്നാനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ
ദേശിയ തൊഴിലാളി ദിനം ആചരിച്ചു
എടപ്പാൾ:ബിഎംഎസ് പൊന്നാനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ
വിശ്വകർമ്മ ജയന്തി'ദേശിയ തൊഴിലാളി ദിനം ആചരിച്ചു.പട്ടാമ്പി റോഡിൽ നിന്നും റാലിയും തുടർന്ന് പൊതുയോഗവും നടന്നു.മേഖല പ്രസിഡന്റ് സി കെ സുബ്രഹ്മാണ്യൻ അദ്ധ്യക്ഷത വഹിച്ചു.കെവിഎംഎസ് (BMS )സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പൊതുയോഗം ഉത്ഘാടനം ചെയ്തു.കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസി യിൽ 12മണിക്കൂർ ഡ്യൂട്ടി അടിച്ചേൽപ്പിക്കുകയും കെഎസ്ഇബി യിൽ 12മണിക്കൂർ ഡ്യൂട്ടി ചെയ്യിപ്പിക്കുകയും ചെയ്യുന്ന തൊഴിലാളി സർക്കാർ മെയ്ദിനം കൊണ്ടാടുന്നത് തികച്ചും അപഹാസ്യമാണെന്നും പാർട്ടി പത്രത്തിൽ തന്നെ മുൻ വ്യവസായ മന്ത്രിയുടെ ലേഖനം തന്നെ ഈ അവസരത്തിൽ സിഐടിയുവിന്റെ ഇരട്ട താപ്പ് തുറന്നുകാണിക്കുന്നുവെന്നും ഉദ്ഘാടകൻ പറഞു.രാഷ്ട്രീയ സ്വയം സേവക സംഘം തിരൂർ ജില്ല ബൗദ്ധിക് ശിക്ഷൻ പ്രമുഖ് കെഎം അച്യുതൻ മാസ്റ്റർ വിശ്വ കർമ്മ ജയന്തിയുടെ പ്രസക്തിയെ കുറിച്ചും ഇന്നത്തെ കാഴ്ചപ്പാടിനെ ക്കുറിച്ചും വിശദമായി സംസാരിച്ചു.ജില്ല സെക്രട്ടറി ഷീബ,മേഖല സെക്രട്ടറി ചന്ദ്രൻ,ദിനേശ്, നിഷാദ്,സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.