28 March 2024 Thursday

കർണാടക മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച നാളെ;സിൽവർലൈനിൽ ചർച്ച

ckmnews

കർണാടക മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച നാളെ;സിൽവർലൈനിൽ ചർച്ച


തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഞായറാഴ്ച ചർച്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായി കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചർച്ചയാകും.


തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. സിൽവർലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചു. ഉദ്യോഗസ്ഥർ തമ്മിൽ ഇതു സംബന്ധിച്ച് ആശയവിനിമയം നടന്നിട്ടുണ്ട്.