20 April 2024 Saturday

നരണിപ്പുഴ തൂലിക സര്‍ഗ്ഗാലയ സ്വാതന്ത്രദിനം ആചരിച്ചു

ckmnews

നരണിപ്പുഴ തൂലിക സര്‍ഗ്ഗാലയ സ്വാതന്ത്രദിനം ആചരിച്ചു


ചങ്ങരംകുളം:സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നരണിപ്പുഴ തൂലിക സര്‍ഗ്ഗാലയ പതാക ഉയര്‍ത്തി.കൊറോണ പാശ്ചാതലത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെ ചുരുങ്ങിയ ആളുകളാണ് പങ്കെടുപ്പിച്ചത്.വാർഡ്  മെമ്പർ നരണിപ്പുഴ മുഹമ്മദ് അലി പതാക ഉയർത്തി.

ഈ സ്വാതന്ത്ര്യ ദിനം കോവിഡിന്റെ പ്രധിരോധ പ്രവർത്തങ്ങളിലേർപ്പെട്ടവർക്കായി സമർപ്പിച്ചു.തൂലിക സർഗ്ഗാലയ പ്രതിനിധികളായി ഫാസിൽ കെഎം, ഷാഹിദ് എന്‍എ,ഷബീബ്, സുഹൈൽ എന്നിവരും ജമീല മരക്കാർ, റസാഖ്, അഷ്‌റഫ്‌, കബീർ, മനാഫ് എന്നിവരും  പങ്കെടുത്തു.