24 April 2024 Wednesday

ബാഫഖി തങ്ങൾ അനുസ്മരണവും ഉംറ പ്രായോഗിക പഠന ക്ലാസും സംഘടിപ്പിച്ചു

ckmnews

ബാഫഖി തങ്ങൾ അനുസ്മരണവും ഉംറ പ്രായോഗിക പഠന ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം :ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്റതുൽ ഈമാൻ ഉംറ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ ഉംറക്ക് യാത തിരിക്കുന്നവർക്കായി പ്രായോഗിക പഠന ക്ലാസും ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപിച്ചു.ചീഫ് അമീർ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു കെ എം യുസുഫ് ബാഖവി കാസറഗോഡ് ഉദ്ഘാടനം ചെയ്തു.അബ്ദുൽ ബാരി സിദ്ധീഖി കടുങ്ങപുരം പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, പി പി അബ്ദുൽ ഖാദിർ ബാഖവി, പ്രൊ: അനീസ് ഹൈദരി, എം വി ഖാസിം അൽ ഹസനി, അബ്ദുസലാം സഖാഫി നിറമരുതൂർ . എ അഹമദ് ബാഖവി, കെ പി എം ബശീർ സഖാഫി പ്രസംഗിച്ചു.