Ponnani
കവര് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണപരിപാടിയായ "തിമിർത്തോണം" നാളെ കർമ്മയിൽ നടക്കും
കവര് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണപരിപാടിയായ "തിമിർത്തോണം" നാളെ കർമ്മയിൽ നടക്കും
പൊന്നാനി:ഓണാഘോഷങ്ങളുടെ ഭാഗമായി ‘തിമിർത്തോണം’ എന്ന പേരിൽ ഓണക്കളികളും മത്സരങ്ങളുമായി ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു.പൊന്നാനിയിലെ ഓൺലൈൻ കൂട്ടായ്മയായ കവരാണ് സെപ്തംബര് 18 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കർമ്മ റോഡിലെ ഭാരതപ്പുഴയോരത്ത് ഓണപരിപാടി സംഘടിപ്പിക്കുന്നത്.മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്ഷം ആഘോഷമില്ലാതെ പോയ ഓണാഘോഷത്തെ വിസ്മൃതിയിലേക്കു മാറ്റുവാൻ പൂർവ്വാധികം ഊർജ്ജസ്വലതയോടെ നടത്താനുള്ള ഒരുക്കത്തിലാണ് ഓൺലൈൻ കൂട്ടായ്മയായ കവരിലെ പ്രവത്തകർ. ഉറിയടി, സുന്ദരിക്ക് പൊട്ടു തൊടല്, കസേരകളി, തുടങ്ങി ഒട്ടേറെ പരിപാടികളുമായാണ് ഓണപരിപാടി സംഘടിപ്പിക്കുന്നത്.
കൂടാതെ തറവാട് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.