20 April 2024 Saturday

ചങ്ങരംകുളം ചിറവല്ലൂരിൽ വായോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം ചിറവല്ലൂരിൽ വായോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിൽ വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണ്ടെത്തിയത്.വെള്ളിയാഴ്ച കാലത്ത് പത്ത് മണിയോടെയാണ് സംഭവം.മൂത്ത മകൾ സതിദേവിയുടെ വീട്ടിലെ  കിണറ്റിലായിരുന്നു  മരിച്ച നിലയിൽ കണ്ടത്. കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനി ഫയർഫോഴ്സും,പോലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്നും പുറത്തെടുക്കയായിരുന്നു .പോലീസ് ഇൻക്വസ്റ്റ് നടപടികൾ  നേതൃത്വം നൽകി.