28 March 2024 Thursday

തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ പ്രത്യേക ക്യാമ്പ്

ckmnews

തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ പ്രത്യേക ക്യാമ്പ്


പൊന്നാനി: ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബർ 17, 18 (ശനി, ഞായർ) വില്ലേജ് ഓഫീസുകളിൽ ക്യാമ്പ് നടത്തുന്നു.ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം പൊന്നാനി താലൂക്ക് ഓഫീസിലും പൊന്നാനി താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളിലുമാണ് പ്രത്യേക ക്യാമ്പുകൾ നടത്തുന്നത്.വോട്ടർമാർക്ക് ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയുമായി വന്നു ആധാർ ലിങ്കിംഗ് നടത്താം.എല്ലാ വോട്ടർമാരും ഈ സൗകര്യം പ്രയോജനപ്പെടുത്തതണമെന്ന് പൊന്നാനി തഹസിൽദാർ അറിയിച്ചു.