25 April 2024 Thursday

ഓണം ബമ്പർ : നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം; ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു

ckmnews

ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.ഇക്കുറി 60 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപനയിലൂടെ 215.04 കോടി രൂപയാണ് ഇതിനോടകം ലഭിച്ചത്. ഈ നിലയിൽ ടിക്കറ്റ് വിൽപന തുടർന്നാൽ നറുക്കെടുപ്പിന് മുൻപേ തന്നെ മൊത്തെ ടിക്കറ്റുകളും വിറ്റ് പോയേക്കാം.ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില ഉയർത്തിയിട്ടും വിൽപനയെ അത് ബാധിച്ചിട്ടില്ല.സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.