28 March 2024 Thursday

ആസിഫ്-റോഷൻ ചിത്രം ‘കൊത്ത്’ ഇന്ന് തീയറ്ററിൽ

ckmnews

ആസിഫ് അലി-റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കൊത്ത്’ ഇന്ന് റിലീസ് ചെയ്തു. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ നിന്നും പറയുന്ന ചിത്രമാണ് ‘കൊത്ത്’ എന്നാണു റിപ്പോര്‍ട്ട്‌.‘അയ്യപ്പനും കോശിയും,’ ‘നായാട്ട്’ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നായിക നിഖില വിമല്‍. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ്.