19 April 2024 Friday

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ സ്വീകരിക്കാനൊരുങ്ങി പൊന്നാനി

ckmnews

 ചങ്ങരംകുളം:രാഹുൽ ഗാന്ധി നടയിക്കുന്ന ജോഡോ യാത്രയെ സ്വീകരിക്കാൻ ഒരുങ്ങി പൊന്നാനി.വിപുലമായ പ്രചരണ പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്.കൂറ്റൻ ഫ്ളക്സ് ബോർഡുകളും സ്വാഗത സംഘം ഓഫീസുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.പലയിടത്തും ചുവരെഴുത്തുകളും സജീവമാണ്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ വിപുലമായ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി.മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.സെപ്റ്റംബർ 27,28,29 തിയ്യതികളിൽ ആണ് ജോഡോ യാത്ര ജില്ലയിൽ പ്രവേശിക്കുന്നത്.