25 April 2024 Thursday

ട്രെയിന്‍ ജനാലയിലൂടെ കയ്യിട്ട് കള്ളന്‍; പിടികൂടി യാത്രക്കാരന്‍: ട്രെയിനിൽ തൂങ്ങി ഓടിയത് 15 കി.മീ-

ckmnews

ട്രെയിന്‍ ജനാലയിലൂടെ കയ്യിട്ട് കള്ളന്‍; പിടികൂടി യാത്രക്കാരന്‍: ട്രെയിനിൽ തൂങ്ങി ഓടിയത് 15 കി.മീ-


പട്ന∙ ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന്റെ അതിഭയങ്കര കഷ്ടകാലത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.  ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യമാണ് പിന്നെ നടന്നത്.


കള്ളന്റെ കൈ നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരന്‍ ഇയാളുടെ കൈകളില്‍ കയറിപ്പിടിച്ചതോടെ ഇയാള്‍ക്ക് പിടിവിടാനാകാതെയായി. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനില്‍ തൂങ്ങിക്കിടന്ന് 15 കിലോമീറ്ററോളമാണ് ഇയാള്‍ക്കു യാത്ര ചെയ്യേണ്ടിവന്നത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ഇയാള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു. തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളന്‍ കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിനു ശേഷം ഇയാളെ റെയില്‍വേ പൊലീസിനു കൈമാറി. പങ്കജ് കുമാന്‍ എന്നാണ് മോഷ്ടാവിന്റെ പേര്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.