19 April 2024 Friday

ബെംഗളൂരു കലാപം, പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പിഐയെയും കര്‍ണാടകയില്‍ നിരോധിച്ചേക്കും

ckmnews

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് സൂചന. ബെംഗളൂരു കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ എന്നീ സംഘടനകളെയാണ് നിരോധിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. 

ഓഗസ്റ്റ് 20 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. സംസ്ഥാന പഞ്ചായത്ത് രാജ്- ഗ്രാമവികസന വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് ഇക്കാര്യം പറഞ്ഞത്.ഓഗസ്റ്റ് 11 ന് നടന്ന കലാപത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചതിനാണ് അറസ്റ്റ് ഉണ്ടായത്.

രണ്ട് സംഘടനകളെയും നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. 

ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍, റവന്യു മന്ത്രി ആര്‍. അശോക എന്നിവരും നിരോധനം സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.