25 April 2024 Thursday

ജോഡോ യാത്രക്കെതിരെയുള്ള സിപിഎം പ്രചരണത്തിന് പിന്നിൽ ഗുഡാലോചന:ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്

ckmnews

ജോഡോ യാത്രക്കെതിരെയുള്ള സിപിഎം പ്രചരണത്തിന് പിന്നിൽ ഗുഡാലോചന:ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്


പൊന്നാനി: ജോഡോ യാത്ര പരാജയപ്പെടുത്താനുള്ള ബി.ജെ.പി യുടെ പ്രചരണ  നീക്കത്തിൽ സി.പി.എം പങ്കാളികളാകുന്നത് ഇന്ത്യയിൽ പ്രതിപക്ഷ ഐക്യവും മതേതര ഐക്യവും തകർക്കാനുള്ള ആർ എസ്.എസ് ,സംഘപരിവാർ ശക്തികളുടെ ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്നും ഇതിന് കുട പിടിക്കുന്ന സി.പി.എം.നിലപാട് കേരളം തിരിച്ചറിയുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പറഞ്ഞു.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി മാറഞ്ചേരി മണ്ഡലം പുറങ്ങ് മേഖലാ കോൺഗ്രസ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലാ പ്രസിഡണ്ട് സി.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.കെ.അബ്ദുൾ ഗഫൂർ, ഒ.സി. സലാഹുദ്ധീൻ, വി.കുഞ്ഞിബാവ, ഏ.വി. രൂപേഷ്, ഹാരിസ് ബാബു

എന്നിവർ പ്രസംഗിച്ചു.ജോഡോ യാത്രയുടെ വിജയത്തിനായി ഗൃഹ സന്ദർശനം നടത്തുവാനും , രാഹുൽ ഗാന്ധി ജോഡോ യാത്രയുമായി ജില്ലയിൽ എത്തുന്ന സെപ്റ്റംമ്പർ 27 ന് പെരിന്തൽമണ്ണ പട്ടിക്കാട് പൂപ്പലം മുതൽ പാണ്ടിക്കാട് വരെയുള്ള ജോഡോ യാത്രയിൽ മേഖലയിൽ നിന്ന് മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു.ജോഡോ യാത്ര യുടെ സന്ദേശം വിളിച്ചറിയിച്ച് കുണ്ട്കടവത്ത് അങ്ങാടിയിൽ വിളബര ജാഥ നടത്തി.