26 September 2022 Monday

അകലാട് ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു വഴിയാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം, ഡ്രൈവർ കടന്നുകളഞ്ഞു

ckmnews

അകലാട് ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു


വഴിയാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം, ഡ്രൈവർ കടന്നുകളഞ്ഞു


തൃശൂർ : തൃശൂരിൽ രണ്ട് വ്യത്യസ്ഥമായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. പുന്നയൂർക്കുളം അകലാട് ട്രൈലർ ലോറിയിൽ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഡ്രൈവർ കടന്നുകളഞ്ഞു.