29 March 2024 Friday

സംസ്ഥാന പാതയോരത്ത് തെരുവ് വിളക്ക് സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു

ckmnews

സംസ്ഥാന പാതയോരത്ത് തെരുവ് വിളക്ക് സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് തെരുവ് വിളക്ക് സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ അപകടമേഖലയായ എടപ്പാൾ മുതൽ ജില്ലാ ആതിർത്തിയായ കടവല്ലൂർ വരെയുള്ള ഭാഗങ്ങളിലാണ് തെരുവ് വിളക്കുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നത്.രാത്രി കാലങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ദീർഘദൂര വാഹനങ്ങളും ചരക്ക് ലോറികളും കടന്ന് പോകുന്ന തിരക്കേറിയ പാതയിൽ റോഡിന്റെ ദിശഅറിയാനുള്ള മാർഗ്ഗങ്ങൾ പോലുമില്ലാത്തത് വലിയ രീതിയിൽ അപകടങ്ങൾക്ക് വഴി വെക്കുന്നുണ്ട്.പലയിടത്തുംപാതയുടെ ഇരുവശങ്ങളും കാട് മൂടിയ അവസ്ഥയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് റോഡ് കാണാൻ കഴിയാത്ത അവസ്ഥയാണെന്നും പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി