23 April 2024 Tuesday

സ്വതന്ത്ര കർഷകസംഘം ആലങ്കോട് പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി

ckmnews

സ്വതന്ത്ര കർഷകസംഘം ആലങ്കോട് പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി


ചങ്ങരംകുളം:സ്വതന്ത്ര കർഷകസംഘം ആലങ്കോട് പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് കർഷക അവാർഡ് ജേതാവ് മാളിയേക്കൽ അബ്ദുള്ളക്ക് നൽകിക്കൊണ്ട് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ നിർവഹിച്ചു.ആലംകോട് പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ട് മാനു മാമ്പയിലിനും,ജനറൽ സെക്രട്ടറി സലീം കോക്കൂറിനും. മലപ്പുറം ജില്ലാ സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ട് പി പി യൂസഫലി മെമ്പർഷിപ്പ് വിതരണം ചെയ്തു.ആലങ്കോട് പഞ്ചായത്തിലെ കോക്കൂർ ശാഖയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ചുമതല കുഞ്ഞുമോൻ നാലകത്ത്  മാനു ചുള്ളിയിൽ, ബഷീർ വളയംകുളം  എന്നിവർക്ക് നൽകി.യോഗത്തിൽ പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ട് മാനു മാമ്പയിൽ അധ്യക്ഷ വഹിച്ചു സലീം കോക്കൂർ ,മുസ്ലിം ലീഗ് കോക്കൂർ  യൂണിറ്റ് സെക്രട്ടറി അഷ്റഫ് മാസ്റ്റർ പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘം നേതാക്കളായ  കുഞ്ഞുമരക്കാർ,തലാപ്പിൽ മുഹമ്മദ് കുട്ടി,ബക്കർ കിഴക്കുമുറി  അബ്ദുള്ളക്കുട്ടി എറവറാം കുന്ന്, മാമു എറവറാംകുന്ന്,ആലിക്കുട്ടി ഇബ്രാഹിംകുട്ടി കോക്കർ,ഹുസൈൻ എന്നിവർ പങ്കെടുത്തു