24 April 2024 Wednesday

എരമംഗലം സർഗ്ഗവേദി വായനശാല ചരിത്രോത്സവം സംഘടിപ്പിച്ചു

ckmnews

എരമംഗലം സർഗ്ഗവേദി വായനശാല ചരിത്രോത്സവം സംഘടിപ്പിച്ചു


എരമംഗലം:ഗ്രന്ഥശാലാദിനത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിലുമായി സഹകരിച്ച് എരമംഗലം സർഗ്ഗവേദി വായനശാല ചരിത്രോത്സവം സംഘടിപ്പിച്ചു.പൊന്നാനിയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് പ്രബന്ധ/ പ്രസംഗ രചനാ മത്സരവും നടത്തി.എരമംഗലത്ത് നടന്ന ചരിത്രോത്സവത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വർത്തമാനം എന്ന വിഷയത്തിൽ എംജെ ശ്രീചിത്രൻ സംസാരിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് ടി.ഷൗക്കത്ത് അലീഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയം കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സെയ്ത് പുഴക്കര ആശംസ അർപ്പിച്ചു.പ്രബന്ധ,പ്രസംഗ മത്സരങ്ങളിൽ വിജയികളായ വിദ്യർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി അജയൻ ,മൾട്ടി പർപ്പസ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ:സുഭാഷ് കുമാർ ,ലൂക്ക എഡിറ്റർ  റിസ്വാൻ,പ്രകാശൻ.എം എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.എടി അബ്ദുൾ ഗഫൂർ സ്വാഗതവും വായനശാല പ്രസിഡണ്ട് സുരേഷ് കുമാർ നന്ദിയും പറഞ്ഞു.