20 April 2024 Saturday

ശാന്തിനഗർ കൊഴിക്കര റോഡ് ഗതാഗതത്തിന് തുടർന്നു കൊടുത്തു

ckmnews

ശാന്തിനഗർ കൊഴിക്കര  റോഡ് ഗതാഗതത്തിന് തുടർന്നു കൊടുത്തു 


ചങ്ങരംകുളം: വളയംകുളം ശാന്തിനഗർ കൊഴിക്കര റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. മുൻ എംഎൽഎ പി രാമകൃഷ്ണൻ പ്രാദേശിക വികസന ഫണ്ടിൽ നിന്നും  അനുവദിച്ചിരുന്ന നാല് ലക്ഷം ചിലവഴിച്ച്  നവികരിച്ച റോഡ് ആണ് ബുധനാഴ്ച കാലത്ത് തുറന്നു കൊടുത്തത്.എംഎൽഎ പി നന്ദകുമാർ നാട മുറിച്ച്

ഉദ്ഘാടനം ചെയ്തു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞു കോക്കൂർ, ബ്ലോക്ക് മെമ്പർ റീസ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.