23 April 2024 Tuesday

സംസ്ഥാന പാതയില്‍ പന്താവൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു - യുവതിയുടെ നില ഗുരുതരം

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പന്താവൂരില്‍ കാറ് ബൈക്കിലും നിര്‍ത്തിയിട്ട  സ്കൂട്ടിയിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.വെളിയംകോട് സ്വദേശിനി കുന്നംകുളത്ത് മഠത്തില്‍ ജയശ്രീ(43)പന്താവൂര്‍ പാറക്കല്‍ സ്വദേശി തലാപ്പില്‍ ഷെരീഫ്(43)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ഏടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജയശ്രീയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ പന്താവൂര്‍ സംസ്കൃതി സ്കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്നും എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന കാര്‍ കക്കിടിക്കല്‍ ഭാഗത്തേക്ക് തിരിയാന്‍ ശ്രമിച്ച ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടിയില്‍ ഇടിക്കുകയായിരുന്നു.സ്കൂട്ടിയില്‍ ഉണ്ടായിരുന്ന ജയശ്രീയെ അതീവതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.