19 April 2024 Friday

പൊറുക്കര യാസ് പൊ ഗ്രന്ഥശാല ദിനാചരണം നടത്തി

ckmnews

പൊറുക്കര യാസ് പൊ ഗ്രന്ഥശാല ദിനാചരണം നടത്തി


എടപ്പാൾ: സുശക്തമായ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ആരംഭം കുറിച്ച് കൊണ്ട് 1945 സെപ്തംബർ 14 ന് അമ്പലപ്പുഴയിൽ ചേർന്ന അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്റെ ഓർമ്മ പുതുക്കി പൊറൂക്കര യാസ് പൊ ഗ്രന്ഥശാല. കെ.വേലായുധൻ പതാക ഉയർത്തിക്കൊണ്ടാണ് ഗ്രന്ഥശാലാദിനാചരണത്തിന് തുടക്കം കുറിച്ചത്.പ്രസിഡണ്ട് വി ടി എം കോയ , സെക്രട്ടറി പി.കെ. മുരുകേശൻ, നേതൃ സമിതി കൺവീനർ പി.പി. വിജയൻ ,റഫീഖ്,കുമാരേട്ടൻ , മണികണ്ഠൻ, ലൈബ്രേറിയൻ മിനി, ജില്ലാ കൗൺസിൽ മെമ്പർ പി.പി. വാസുദേവൻ,സനു ,തുടങ്ങിയവർ പങ്കെടുത്തു.