20 April 2024 Saturday

കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം: ഹരീഷ് പേരടി

ckmnews

കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം: ഹരീഷ് പേരടി


കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം തന്നെയാണെന്ന് നടൻ ഹരീഷ് പേരടി. തെരുവു നായ അക്രമണം രൂക്ഷമായതോടെ പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു താരം. പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തീരാവുന്ന പ്രശ്നേ കേരളത്തിനുള്ളൂ എന്നും അദ്ദേഹം പറയുന്നു.


‘‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ. പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു...കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം തന്നെയാണ്. പിന്നെ വന്ധ്യകരണത്തോടൊപ്പം  ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്. അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക. കൃഷിയും വ്യവസായവും അങ്ങനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു...’’–ഹരീഷ് പേരടി പറഞ്ഞു.