20 April 2024 Saturday

കുമ്മായവിതരണം നടന്നില്ല:സ്പീക്കര്‍ക്കും കൃഷിമന്ത്രിക്കും കര്‍ഷകര്‍ പരാതി നല്‍കി

ckmnews

കുമ്മായവിതരണം നടന്നില്ല:സ്പീക്കര്‍ക്കും കൃഷിമന്ത്രിക്കും കര്‍ഷകര്‍ പരാതി നല്‍കി


ചങ്ങരംകുളം:കര്‍ഷകര്‍ക്ക് കുമ്മായവിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ചങ്ങരംകുളം മേഖലാ നെൽവയൽ തണ്ണീർതട സംരക്ഷണ സമിതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിനും പരാതി നല്‍കി.പെരുമ്പടപ്പ് ബ്ലോക്കിലെ അഞ്ച് കൃഷിഭവനുകളിൽ   മുണ്ടകൻ നെൽകർഷകർക്കുള്ള കമ്മായം വിതരണം ഇതു വരെ നടത്തിയിട്ടില്ലെന്നും

ഈ വർഷത്തെ മുണ്ടകൻ കൃഷിക്കുള്ള ഞാറിടൽ ഉൾപ്പെടെ പ്രാരംഭ പ്രവർത്തനങ്ങൾ ആഗസ്റ്റ് മാസം തുടങ്ങേണ്ട സമയത്താണ് നെൽകൃഷിക്ക് അടിസ്ഥാനമായി വേണ്ട കുമ്മായം വിതരണം മുടങ്ങി കിടക്കുന്നതെന്നും കാണിച്ചാണ് കര്‍ഷകര്‍ പരാതി നല്‍കിയത്.കുമ്മായം ഇടാതെ കൃഷി ഇറക്കിയാൽ ഉത്പാദനം കുറയുന്നത് മൂലം കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.സംഭവത്തില്‍ പ്രാധാന്യം ഉൾകൊണ്ട് ഇടപെടല്‍ നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുരെ പരാതി