25 April 2024 Thursday

എടപ്പാൾ പൂക്കരത്തറ സ്വദേശി പി പി സലീമിന് ഇആർ ജാനകി കൃഷ്ണൻ സ്മാരക അവാർഡ്

ckmnews

എടപ്പാൾ പൂക്കരത്തറ

സ്വദേശി പി പി സലീമിന് ഇആർ ജാനകി കൃഷ്ണൻ സ്മാരക അവാർഡ്


എടപ്പാൾ: തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് അനിമൽ ടാക്സ് ഫോഴ്സ് ഏർപ്പെടുത്തിയ ഇ ആർ ജാനകി കൃഷ്ണൻ സ്മാരക അവാർഡിന് കൈരളി ടിവി തൃശ്ശൂർ സീനിയർ ക്യാമറാമാനും എടപ്പാൾ പൂക്കരത്തറ

സ്വദേശിയുമായ പി പി സലിം അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ദേശീയ ആന ദിനമായ ഒക്ടോബർ നാലിന് തൃശ്ശൂർ വച്ച് സമ്മാനിക്കും.പൂരദിവസം എഴുന്നള്ളത്തിന് കൊണ്ടുവന്ന ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ സാഹസികമായി പകർത്തിനാണ് പിപി സലീമിനെ അവാർഡ് അർഹനാക്കിയത്.