19 April 2024 Friday

അമിത സ്വാതന്ത്ര്യം, അരാജകത്വത്തിലേക്ക് നയിക്കും:ഹാദിയ കോൺ വൊക്കേഷൻ

ckmnews

അമിത സ്വാതന്ത്ര്യം, അരാജകത്വത്തിലേക്ക് നയിക്കും:ഹാദിയ കോൺ വൊക്കേഷൻ


ചങ്ങരംകുളം :അനിയന്ത്രിത സ്ത്രീ പുരുഷ സംഘലനവും അമിത സ്വാതന്ത്ര്യവും ലൈംഗിക അരാജകത്വത്തിലേക്കും മദ്യ മയക്കുമരുന്നുകളുടെ വ്യാപനത്തിലേക്കും നയിക്കുമെന്നും ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും പന്താവൂർ ഇർശാദ് ഹാദിയ കോൺവൊക്കേഷൻ സംഗമം അഭിപ്രായപ്പെട്ടു.

കോഴിക്കോട് മർകസ് കേന്ദ്രീകരിച്ച് വ്യവസ്ഥാപിതമായി നടത്തപ്പെടുന്ന ഹാദിയ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള രണ്ടാം കോൺവൊക്കേഷനാണ് ഇർശാദ് കാമ്പസിൽ നടന്നത്.സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ പ്രാർത്ഥന നടത്തി ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ആളത്ത് അഹമദ് ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് അഹ്സനി, പി പി അബ്ദുൽ ഖാദിർ ബാഖവി മാണൂർ, സി വി അബ്ദുൽ ജലീൽ അഹ്സനി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി . കെ എം ശരീഫ് ബുഖാരി, പ്രൊ: അനീസ് ഹൈദരി, എം അബ്ദുല്ല കുട്ടി മുസ്‌ലിയാർ, കെ പി എം ബശീർ സഖാഫി, അഹമദ് കബീർ സഅദി പ്രസംഗിച്ചു.