28 March 2024 Thursday

കൊവിഡ് സമ്പർക്കം : മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ

ckmnews

മുഖ്യമന്ത്രി സ്പീക്കര്‍ അടക്കമുള്ളവരും നിരീക്ഷണത്തില്‍:സ്വാതന്ത്രദിന പരിപാടിയില്‍ മാറ്റങ്ങള്‍ വരും


കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി,സ്പീക്കർ  ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ.സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തുമെന്നാണ് സൂചന.കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് മേല്‍നോട്ടം വഹിച്ച മലപ്പുറം ജില്ലാ കളക്ടര്‍,എസ്പി അടക്കമുള്ള ഉദ്ധ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഖ്യമന്ത്രി സ്പീക്കര്‍,മന്ത്രിമാര്‍ അടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുന്നത്.