29 March 2024 Friday

സ്വാതന്ത്രദിനം:മൂന്നാംവർഷവും കച്ചവടം നഷ്ടപ്പെട്ട് ചെറുകിട വ്യാപരിക

ckmnews

സ്വാതന്ത്രദിനം:മൂന്നാംവർഷവും കച്ചവടം നഷ്ടപ്പെട്ട് ചെറുകിട വ്യാപരിക


ചാലിശ്ശേരി:സ്വാതന്ത്രദിനാഘോഷങ്ങൾ ശനിയാഴ്ച നടക്കുമ്പോൾ  വിപണിയിൽ കച്ചവടം നടക്കാതെ പോയ വേദനയിലാണ് ചെറുകിട വ്യാപാരികൾ.സ്വാതന്ത്രദിനാഘോഷങ്ങളുടെ  കച്ചവടം കൂടുതൽ നടക്കുക സ്കൂൾ ,കോളേജ്  സമീപത്തുള്ള ചെറുകിട കടകളിലാണ്.എന്നാല്‍ പതിവ് തെറ്റിച്ച് 

കഴിഞ്ഞ രണ്ട് വർഷവും തുടര്‍ച്ചയായി എത്തിയ പ്രളയം മൂലം സ്കൂളുകളിൽ വരെ സ്വാതന്ത്രദിനാഘോഷം നടന്നില്ല.കച്ചവടത്തിനായി സാധനങ്ങള്‍ കെട്ടിക്കിടന്നു.എടുത്ത് സൂക്ഷിക്കുവാൻ കഴിയാത്ത ബലൂൺ ,സ്റ്റിക്കർ തുടങ്ങിയ പലതും ഇതിനകം ഉപയോഗിക്കാനകാതെ നശിച്ചുപോയി.സ്കൂൾ വിദ്യാർത്ഥികളുടെ സഹായം കൊണ്ടാണ് ഇത്തരം ചെറുകിട കച്ചവടക്കാർ മുന്നോട്ട് പോകുന്നത്.സ്കൂള്‍ സീസണില്‍ സ്റ്റിക്കർ ,തൊപ്പി ,റിബൺ , ബലൂൺ , അലങ്കാര പേപ്പർ , പേപ്പർ കൊടി , തുണി കൊടി തുടങ്ങി വിവിധ തരം സാധനങ്ങൾ കടയിൽ വിൽപന നടക്കും.ഇത്തവണ കോവിഡും , സ്കൂൾ അവധിയും മുൻ വർഷത്തെ പോലെ ഇത്തവണയും പ്രതീക്ഷകളെ താളം തെറ്റിച്ചു.സ്കൂളിലെ ഓണാഘോഷവും നഷ്ടപ്പെട്ടു.സ്കൂളിന് സമീപമുള്ള പല കടകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.സമ്പർക്ക രോഗവ്യാപനം കൂടുന്ന ആശങ്കയും ചെറുകിട കച്ചവടക്കാർക്കുണ്ട്.ഭൂരിഭാഗം കെട്ടിട ഉടമകളും ഏപ്രിൽ മാസത്തെ വാടക മാത്രമാണ് ഒഴിവാക്കി കൊടുത്തിട്ടുള്ളത്.പലര്‍ക്കും കെട്ടിട ഉടമകളിൽ നിന്നുള്ള സഹായം കൂടി ലഭിക്കാതെ വന്നതോടെ ഭീമമായ ബാധ്യതകള്‍ തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് മിക്ക ചെറുകിട കച്ചവടക്കാരും.കോവിഡ് രോഗം മാറി കുട്ടികൾ സ്കൂളിലെത്തും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.