19 April 2024 Friday

മാറഞ്ചേരി തുറവാണം സ്മശാനം നാടിനു സമർപ്പിച്ചു

ckmnews

മാറഞ്ചേരി തുറവാണം സ്മശാനം നാടിനു സമർപ്പിച്ചു 


എരമംഗലം:2010-2015കാലഘട്ടത്തിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി തുടക്കംകുറിച്ഛ്  വ്യത്യസ്തങ്ങളായ തടസ്സങ്ങളാൽ നിശ്ചലമായി കിടന്നിരുന്ന മാറഞ്ചേരിക്കും സമീപ പഞ്ചായത്തുകൾക്കും ഗുണം ലഭിക്കുന്ന തുറവാണം സ്മശാനം ഇച്ഛാശക്തിയും വികസന കാഴ്ചപ്പാടോടുകൂടിയും നിലവിലെ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെയും  ഭരണസമിതിയുടേയും ശക്തമായ ഇടപെടൽ മൂലം മുഴുവൻ വർക്കും പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചു.സ്മശാനത്തിന്റെ  ഉദ്ഘാടനം  ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇലയോടത്തിന് ചാവി നൽകിക്കൊണ്ട് നിർവ്വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ സിന്ധു മുഖ്യഅതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ പോഴത്ത്,കെ സി ശിഹാബ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിന് വാർഡ് അംഗം സംഗീത രാജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു