20 April 2024 Saturday

ചങ്ങരംകുളം ആലംകോട് പോസ്റ്റുവുമന് തെരുവ് നായയുടെ കടിയേറ്റു

ckmnews

ചങ്ങരംകുളം ആലംകോട്  പോസ്റ്റുവുമന് തെരുവ് നായയുടെ കടിയേറ്റു


ചങ്ങരംകുളം:ആലംകോട്  പോസ്റ്റോഫീസിൽ പുതുതായി ജോലിക്ക് കയറിയ യുവതിക്ക് നേരെ തെരുവ് നായയുടെ അക്രമം.ആലങ്കോട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ പരപ്പനങ്ങാടി സ്വദേശിയായ അജീഷ്മ(26)നെയാണ് തെരുവ് നായ അക്രമിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ കക്കിടിപ്പുറം കീഴേപ്പുറം ക്ഷേത്രത്തിന് അടുത്ത് വച്ചാണ് അജീഷ്മക്ക് കടടിയേറ്റത്.കാലിന് കടിയേറ്റ അജീഷ്മയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സക്കായി തിരൂരിലെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആലംകോട് പോസ്റ്റ് ഓഫീസ് ഈ മാസം ഒന്നാം തീയതിയാണ് അജീഷ്മ പോസ്റ്റ് ജോയിൻ  ചെയ്തത്