24 April 2024 Wednesday

പൂർവ്വ വിദ്യാർത്ഥി സംഗമം കൂടിയാലോചനാ യോഗം നടത്തി

ckmnews

പൂർവ്വ വിദ്യാർത്ഥി സംഗമം

കൂടിയാലോചനാ യോഗം നടത്തി


ചങ്ങരംകുളം: കോക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 2000/2001/2002 പ്ലസ് ടു ബാച്ച് വിദ്യാർത്ഥികളുടെ   

പുനർ സംഗമത്തിന്റെ ഭാഗമായി കൂടിയാലോചനാ യോഗം

കോക്കൂർ സ്കൂളിൽ വെച്ച് നടന്നു.പ്രവാസ ലോകത്തെ കലാലയ 

സൗഹൃതങ്ങൾ  യു എ ഇ കറാമ 

കറാച്ചി ദർബാർ ഹോട്ടലിൽ വച്ച് 

നടന്ന ബാച്ച് പ്രതിനിധികളുടെ പ്രാഥമ 

യോഗ തീരുമാനപ്രകാരമായിരുന്നു,നാട്ടിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേർന്നത്. സഹപാഠിയും  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശരീഫ യോഗം ഉദ്ഘാടനം ചെയ്തു.റഷീദ് കളച്ചാൽ അധ്യക്ഷത വഹിച്ചു. പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ   പ്രകാരം  2000/2001/2002 ബാച്ചിലെ 

480 സഹപാഠികളെയും,

32 അധ്യപകരെയും പങ്കെടുപ്പിച്ചുകൊണ്ട് മഹാസംഗമം 

2023 ജൂലൈ/ഓഗസ്റ്റ് മാസത്തിൽ,സംഘടിപ്പിക്കാനും,എല്ലാവർക്കും പങ്കെടുക്കാൻ പറ്റാവുന്ന തീയതി

കണ്ടത്താനും കോഡിനേഷൻ കമ്മറ്റിയെ ചുമതല പെടുത്തി. പുനർ സംഗമത്തിന്റെ തീയതിയും

റീയൂണിയൻ എല്ലാ സഹപാഠികളിലേക്ക് എത്തിക്കുന്നതിനായി പ്രചരണ പരിപാടികളും സംഘടിപ്പിക്കാൻ  തീരുമാനിച്ചു.ആബിദ് വളയംകുളം,രവി കോക്കൂർ,ദിവ്യ കൊഴിക്കര,ഫാരിസ് ആമയം,ദാസ് കോക്കൂർ,ജിനു ചാലിശ്ശേരി,നിയാസ് പന്താവൂർ,അസ്മ  കോക്കൂർ,ഫൈസൽ ചങ്ങരംകുളം,സഫീന ചാലിശ്ശേരി,അൻസീറ പള്ളിക്കുന്ന് 

തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം 

നൽകി.രജീഷ് സ്വാഗതവും ത്രതീഷ്  

നന്ദിയും പറഞ്ഞു.