25 April 2024 Thursday

വേര് ഐ.ജി.എം ക്യാമ്പ് സമാപിച്ചു

ckmnews

വേര് ഐ.ജി.എം ക്യാമ്പ് സമാപിച്ചു


ചങ്ങരംകുളം:ധാർമിക ബോധവും,ലക്ഷ്യബോധവുംവിദ്യാർത്ഥിനികളിൽ വളർത്തിയെടുക്കൽ ലക്ഷ്യമാക്കി ഐ.ജി.എം. സംസ്ഥാന സമതിയുടെ വേരു പ്രോഗ്രാമിന്റെ ഭാഗമായ് ചങ്ങരംകുളം സോൺ ഐ.ജി.എം. കോലിക്കര ലസൻ ലെൻസിൽ  ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.യഹിയ ആമയം, ഡോ. ഹിലാൽ ഐരൂർ, ഡോ: ജാബിർ അമാനി, സജാദ് ഫാറൂഖി ആലുവ, റാഫിദ പി.ഐ എന്നിവർ വിവിധ സെഷനുകളിൽ സംമ്പന്ധിച്ചു.ക്യാമ്പിനോടനുബന്ധിച്ചു നടത്തിയവിവിധ കലാ , കായിക മൽസരങ്ങളിലെ വിദ്യാർത്ഥിനികൾക്ക് പി.പി. ഖാലിദ് അവാർഡുകൾ നൽകി.എൻ.എം.അബ്ബാസ്,ഇസ്മയിൽ മൂക്കുതല, നസീഫ് ഫാറൂഖി,സബീന ടീച്ചർ, സന റസാഖ്,നൈലബിലാൽ എന്നിവർ പ്രസംഗിച്ചു.