29 March 2024 Friday

ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച തായംകളി മത്സരം ശ്രദ്ധേയമായി

ckmnews

ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച തായംകളി മത്സരം ശ്രദ്ധേയമായി 


പുന്നയൂര്‍ക്കുളം:ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച തായംകളി മല്‍സരം ആവേശമായി. രവി- സനീഷ് ടീം ഒന്നാം സ്ഥാനവും നിഷാദ്- ഷറഫുദ്ദീന്‍ ടീം രണ്ടാം സ്ഥാനവും നേടി. 20001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 10001 രൂപയും ട്രോഫിയുമാണ് രണ്ടാ സമ്മാനം.വിജയികള്‍ക്ക് വടക്കേകാട് എസ്എച്ച്ഒ അമൃതരംഗന്‍ ട്രോഫി സമ്മാനിച്ചു.ഭാരവാഹികളായ എം. റാണാപ്രതാപ്, വി.ജി. വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.3 ദിവസം നീണ്ട ഡെ നൈറ്റ് ടൂര്‍ണ്ണമെന്റില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ മല്‍സരിച്ചു.നൂറുകണക്കിനു ആളുകളാണ് മല്‍സരം കാണാന്‍ എത്തിയത്. ഫൈസല്‍, ഫൈസല്‍ അലി, എം.എസ്. ശരത്ത്, സി.എ. വിഷ്ണു, കെ.പി. രാഹുല്‍, അഖില്‍ പ്രകാശ്, അജയ് കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. 12 വര്‍ഷമായി വായനശാല കളി സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം കഴിഞ്ഞ 2 വര്‍ഷം കളി നടന്നില്ല.