18 April 2024 Thursday

തുരുവാണത്ത് തുടക്കം കുറിച്ച പൊതുസ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

ckmnews

തുരുവാണത്ത് തുടക്കം കുറിച്ച പൊതുസ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി


എരമംഗലം:ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ മാറഞ്ചേരി പഞ്ചായത്തിലെ തുരുവാണത്ത് തുടക്കംകുറിച്ച പൊതുസ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി.വ്യത്യസ്തങ്ങളായ തടസ്സങ്ങൾ കാരണം പണി പൂർത്തീകരിക്കാതെ സ്തഭനാവസ്ഥയിലായിരുന്നു സ്മശാനം.മാറഞ്ചേരിയുടെയും സമീപപഞ്ചായത്തുകളുടെയും ഏറെക്കാലത്തെ ആഗ്രഹമാണെന്ന് മനസ്സിലാക്കിയ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ഇച്ഛാശക്തി യോടുള്ള പ്രവർത്തനവും വികസന കാഴ്ചപ്പാടും നിലവിലെ ഭരണസമിതിയുടെ പിന്തുണയും ഉദ്യോഗസ്ഥരുടെ സഹകരണവും സ്മശാനത്തിന്റെ ന്മുഴുവൻ വർക്കും പൂർത്തീകരിക്കാൻ സഹായകരമായി.സ്മശാനത്തിന്റെ  ഉദ്ഘാടനം ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ  അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീക്ക  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷമീറ ഇളയോടത്തിന്  താക്കോൽ കൈമാറി കൊണ്ട് നിർവഹിക്കും.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യ അതിഥിയായ ചടങ്ങിൽ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും