20 April 2024 Saturday

കന്നേറ്റി ജലോത്സവം:നടുവിലപ്പറമ്പനു കിരീടം

ckmnews

കന്നേറ്റി ജലോത്സവം:നടുവിലപ്പറമ്പനു കിരീടം


കരുനാഗപ്പള്ളി:കന്നേറ്റിക്കായലിൽ നടന്ന  ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ രാജേഷ് ആർ.കന്നേറ്റി ക്യാപ്റ്റനായുള്ള നടുവിലപ്പറമ്പൻ ശ്രീനാരായണ ട്രോഫി നേടി. അറയ്ക്കൽ മുനീർ ക്യാപ്റ്റനായുള്ള നിരണം രണ്ടാം സ്ഥാനവും പോച്ചയിൽ നാസർ ക്യാപ്റ്റനായുള്ള  ശ്രീവിനായകൻ മൂന്നാം സ്ഥാനവും നേടി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ഫൈസൽ ബഷീർ ക്യാപ്റ്റനായുള്ള കാട്ടിൽ തെക്കതിൽ ഒന്നാം സ്ഥാനവും ബിനു ക്യാപ്റ്റനായുള്ള സെന്റ് പയസ് രണ്ടാം സ്ഥാനവും എസ്.സനിൽ ക്യാപ്റ്റനായുള്ള ദേവാസ് മൂന്നാം സ്ഥാനവും നേടി. 


വെപ്പ് വിഭാഗത്തിൽ എ.രാജേഷ് ക്യാപ്റ്റനായുള്ള കോട്ടപ്പറമ്പൻ ഒന്നാം സ്ഥാനവും അനൂപ് മനക്കര ക്യാപ്റ്റനായുള്ള ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനവും നേടി. തെക്കനോടി കെട്ടുവള്ള വിഭാഗത്തിൽ അനീഷ് വാഴാലികടവ് ക്യാപ്റ്റനായുള്ള കമ്പിനി ഒന്നാം സ്ഥാനവും റോയൽ തെങ്ങിൽ വിനോദ് ക്യാപ്റ്റനായുള്ള ചെല്ലിക്കാടൻ രണ്ടാം സ്ഥാനവും സുരേഷ് ബിജു ക്യാപ്റ്റനായുള്ള  കാട്ടിൽ തെക്കതിൽ മൂന്നാം സ്ഥാനവും നേടി. തെക്കനോടി തറ വള്ള വിഭാഗത്തിൽ ശിവൻ കൊല്ലക ക്യാപ്റ്റനായുള്ള സാരഥി ഒന്നാം സ്ഥാനവും മിഷ സജീവ് ക്യാപ്റ്റനായുള്ള  കാട്ടിൽ തെക്കതിൽ  രണ്ടാം സ്ഥാനവും  സുനിൽ ക്യാപ്റ്റനായുള്ള ദേവസ് മൂന്നാം സ്ഥാനവും നേടി.  സി.ആർ.മഹേഷ് എംഎൽഎ സമ്മാന വിതരണം നടത്തി.