23 April 2024 Tuesday

തെരുവുനായ ശല്യം ഗുരുതരം; നാളെ മുഖ്യമന്ത്രിയെ കാണും: മന്ത്രി എം.ബി.രാജേഷ്

ckmnews

തെരുവുനായ ശല്യം ഗുരുതരം; നാളെ മുഖ്യമന്ത്രിയെ കാണും: മന്ത്രി എം.ബി.രാജേഷ്


കണ്ണൂർ:തെരുവുനായശല്യം കാരണം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ്. പ്രതിസന്ധി പരിഹരിക്കാന്‍ കര്‍മപദ്ധതി തയാറാക്കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് 30 സെന്ററുകള്‍ സജ്ജമാണ്. പൊതുജന പങ്കാളിത്തത്തോടെ പ്രശ്നപരിഹാരം കാണാനാണു ശ്രമം. നാളെ മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ചചെയ്യുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.


‘‘തെരുവുനായ ശല്യത്തിന്റെ കാര്യത്തിൽ ഇതിനകം തന്നെ സർക്കാർ ചില ഏകോപിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 152 ബ്ലോക്കുകളിൽ എബിസി സെന്ററുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 30 സെന്ററുകൾ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. വളർത്തു നായ്ക്കളുടെ കാര്യത്തിൽ ലൈൻസിങ് ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്നുണ്ട്’’ – മന്ത്രി വിശദീകരിച്ചു.



ഇനി അടിയന്തരമായി ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ വളരെ ഗുരുതരമാണ്. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായിക്കൂടി ആലോചിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ കർമപരിപാടി ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.