19 April 2024 Friday

കല്ലുര്‍മ്മ ജിഎല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ് മുറിയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു

ckmnews

കല്ലുര്‍മ്മ ജിഎല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ് മുറിയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കല്ലുര്‍മ്മ ജിഎല്‍പി സ്കൂളില്‍ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച സ്മാര്‍ട്ട് ക്ളാസ് മുറിയും പാചകപ്പുരയും പ്രവേശന കവാടവും പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പിഎം ആറ്റുണ്ണി തങ്ങള്‍  ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക വിടി മഞ്ജരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇവി അബ്ദുട്ടി അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അബ്ദുൾ കരിം മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ:എം.ബി.ഫൈസൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.മണികണ്ഠൻ, മധുസൂദനൻ, കെ.സുകുമാരൻ, കെ.മുരളീധരൻ, സദു കല്ലൂർമ്മ തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ.മീനാക്ഷി നന്ദിയും പറഞ്ഞു.