28 March 2024 Thursday

കുന്നംകുളം അടുപ്പുട്ടിയില്‍ ഒരാഴ്ചയോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ckmnews

കുന്നംകുളം അടുപ്പുട്ടിയില്‍ ഒരാഴ്ചയോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.


കുന്നംകുളം:കുന്നംകുളത്ത് തൂങ്ങി മരിച്ച നിലയിൽ ഒരാഴ്ചയോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.അടുപ്പുട്ടിയില്‍ സ്‌ക്കില്‍ പാര്‍ക്കിന് സമീപമുള്ള വീട്ടിലാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് രൂപന്‍ എന്ന പേരിലുള്ള വ്യക്തിയാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇയാളോടൊപ്പം താമസിച്ചിരുന്നയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.വര്‍ഷങ്ങളായി കര്‍ണാടകയില്‍ താമസിച്ചിരുന്ന ഇയാള്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇരുവരും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.