20 April 2024 Saturday

എസ്.എൻ.ഡി.പി.യോഗം എടപ്പാൾ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷം നടന്നു

ckmnews

എസ്.എൻ.ഡി.പി.യോഗം എടപ്പാൾ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷം നടന്നു


എടപ്പാൾ:എസ്.എൻ.ഡി.പി.യോഗം എടപ്പാൾ യൂണിയൻ്റെ നേതൃത്വത്തിൽ ചതയദിനാഘോഷം വിപുലമായി നടന്നു.ഗോവിന്ദ തിയറ്ററിനടുത്ത ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്ര എടപ്പാൾ ജംഗ്ഷനിലൂടെ വ്യാപാര ഭവനിൽ സമാപിച്ചു.വ്യാപാരഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ എൻ.എസ്. ദീപിക പ്രാർത്ഥന ചൊല്ലി.എസ്.എൻ.ഡി.പിയോഗം എടപ്പാൾ യൂണിയൻ ചെയർമാൻ പി.ബാലൻ സ്വാഗതം പറഞ്ഞു. എടപ്പാൾ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഡോ:സർ ,കെ .വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എടപ്പാൾ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. ഡോ :കെ.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.തടത്തിൽ കേശവൻ, തിലകൻ തുയ്യം, സതീശൻ കുട്ടത്ത്, പ്രജിത്ത് തേറയിൽ, പ്രേമകുമാരൻ കോട്ടേപ്പാട്ട്, അജയൻ അതളൂർ എന്നിവർ ആശംസകളർപ്പിച്ചു.മൂന്ന് പതിറ്റാണ്ടുകളായി എടപ്പാളിൽ ആതുരശുശ്രൂഷാ രംഗത്ത് നിറസാന്നിദ്ധ്യമായ ഡോ.കെ.കെ.ഗോപിനാഥനെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഡോ: കൃഷ്ണൻ യൂണിയൻ്റെ ഉപഹാരം നൽകി ആദരിച്ചു.നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ഓൾ ഇന്ത്യാ തലത്തിൽ 47-ാം സ്ഥാനവും ലഭിച്ച തവനൂർ സ്വദേശി നന്ദിതയേയും താഴേക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് എം.ബി.ബി എസിൽ പഠനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി ചങ്ങരംകുളത്തിനേയും ഡോ" കെ.കെ - ഗോപിനാഥൻ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ പഠനരംഗത്തും കലാ കായിക രംഗത്തും പ്രാഗൽഭ്യം തെളിയിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. എസ്.എൻ.ഡി.പി.യോഗത്തിലെ മുതിർന്ന പ്രവർത്തകരേയും ആദരിച്ചു.വിജയൻ പത്തായപ്പറമ്പിൽ നന്ദിയും പറഞ്ഞു.