28 March 2024 Thursday

വിവാഹം കഴിഞ്ഞ് പത്ത് മാസം, യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കി

ckmnews

ഉപ്പുതറ: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട് പുത്തൻവീട്ടിൽ  ജോബിഷ് പി എസിന്‍റെ ഭാര്യ  വാഴപ്പറമ്പിൽ ഷീജ എംകെയാണ്(27) വിവാഹം കഴിഞ്ഞ് പത്താം മാസം  ആത്മഹത്യ ചെയ്തത്. അതേസമയം ഷീജയുടെ മരണത്തില്‍   ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. 


2011 നവംബര്‍ 13ന് ആയിരുന്നു ജോബിഷിന്‍റേയും ഷീജയുടേയും വിവാഹം കഴിഞ്ഞത്.  ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ സഹോദരനോട് മുൻപ് പറഞ്ഞിട്ടുണ്ട്. ഷീജ ഇതെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്‍ അരുണ്‍ പറയുന്നത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.